അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റായി ജയ് ഷാ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റായി ജയ് ഷാ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജഗ്‌മോഹൻ ഡാൽമിയയും ശരത് പവാറും ഇതിനകം ഐസിസി പ്രസിഡൻ്റ് സ്ഥാനം വഹിച്ചിട്ടുണ്ട്. ഐ.സി.സി ക്രെയ്ഗ് ബാർക്ലേയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചെയർമാനായി ജയ് ഷായെ തിരഞ്ഞെടുത്തത്. ഡിസംബർ ഒന്ന് മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ പ്രസിഡൻ്റായി ജയ് ഷാ ചുമതലയേൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.