കാരക്കൽ പാർവതീശ്വര ക്ഷേത്ര ഭൂമി തട്ടിപ്പ് കേസിൽ

പാർവതീശ്വര ക്ഷേത്ര ഭൂമി തട്ടിപ്പ് കേസിൽ കാരയ്ക്കൽ ഡെപ്യൂട്ടി കളക്ടർ ജോൺസൺ അറസ്റ്റിൽ. വനിതാ പോലീസ് സ്‌റ്റേഷനിലെ രഹസ്യ മുറിയിൽ 15 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്ഷേത്ര തട്ടിപ്പിൽ കോടികൾ കൈപ്പറ്റിയതായി തെളിഞ്ഞത്.

കോയിൽപാട്ട് ഭാഗത്ത് പാർവതീശ്വരർ ദേവസ്ഥാനത്തിൻ്റെ ഭൂമിയുണ്ട്. ഈ ഭൂമിയിൽ സർക്കാർ പട്ടയം നൽകുന്നുണ്ടെന്ന് പറഞ്ഞ് ചിലർ തട്ടിപ്പ് നടത്തുന്നതായി കാരയ്ക്കൽ ഡെപ്യൂട്ടി കലക്ടർ ജി.ജോൺസൺ പോലീസിന് റിപ്പോർട്ട് നൽകി. റവന്യൂ വകുപ്പ് ആർക്കും പട്ടയം നൽകിയിട്ടില്ലെന്നും ഇക്കാര്യത്തിൽ ജനങ്ങൾ ആർക്കും പണം നൽകരുതെന്നും അദ്ദേഹം നിർദേശിച്ചു.

കോടിക്കണക്കിന് രൂപ കൈ മാറിയെന്നും സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും തമ്മിൽ ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു. കാരയ്ക്കൽ സ്വദേശികളായ എൻആർ കോൺഗ്രസ് നേതാവ് ജെസിപി ആനന്ദ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.