ശ്രീലങ്കൻ ജയിലുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള പ്രതിദിന അലവൻസ് 350 രൂപയായി ഉയർത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു.
ശ്രീലങ്കൻ ജയിലുകളിൽ കഴിയുന്ന മൽസ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള പ്രതിദിന അലവൻസ് 250 രൂപയിൽ നിന്ന് 350 രൂപയായി ഉയർത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു. കൂടാതെ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്ത പവർബോട്ടുകളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം ആറ് ലക്ഷമായും നാടൻ ബോട്ടുകളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം രണ്ട് ലക്ഷം രൂപയായും വർധിപ്പിച്ചു.